മഹാദൗത്യത്തിന് തുടക്കം: 23 ഹെലികോപ്റ്ററുകളും 250 ബോട്ടുകളും ദുരന്തബാധിത പ്രദേശങ്ങളിൽ

  • 104
    Shares

പ്രളയക്കെടുതിയിൽ ജനങ്ങൾ വിറങ്ങലിച്ച് നിൽക്കുമ്പോൾ സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാദൗത്യത്തിനാണ് ഇന്ന് തുടക്കമാകുന്നത്. പുലർച്ചെ അഞ്ച് മണി മുതൽ ആരംഭിച്ച രക്ഷാപ്രവർത്തനത്തിൽ വ്യോമസേനയുടെ 23 ഹെലികോപ്റ്ററുകളും രണ്ട് ചെറുവിമാനങ്ങളും 250 ബോട്ടുകളും പങ്കെടുക്കുന്നു.

ദുരന്തനിവരാരണ സേന ആലുവയിലും കരസേന കാലടിയിലും മൂവാറ്റുപുഴയിൽ നാവിക സേനയുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. ആളുകളെ രക്ഷപ്പെടുത്തുന്നതിന് മുന്നോടിയായി വീടുകളിലും ഫ്‌ളാറ്റുകളിലും കുടുങ്ങിക്കിടക്കുന്നവർക്ക് സൈന്യം ഭക്ഷണപൊതികൾ എത്തിച്ചു തുടങ്ങി. പത്തനംതിട്ടയിലെ ആറൻമുള, കോഴഞ്ചേരി ഭാഗങ്ങളിൽ ഒറ്റപ്പെട്ടവർക്ക് ഭക്ഷണവുമായി തിരുവനന്തപുരത്ത് നിന്ന് ആദ്യ ഹെലികോപ്റ്റർ ഏഴ് മണിക്ക് പുറപ്പെട്ടു

സേനകളുടെ ഡിങ്കി ബോട്ടുകൾക്ക് പുറമെ മത്സ്യബന്ധനത്തിന് ഇറങ്ങുന്ന ചെറുതും വലുതുമായ യാനങ്ങളും രക്ഷപ്രവർത്തനത്തിൽ പങ്കെടുക്കുന്നു. മത്സ്യബന്ധന യാനങ്ങൾ വലിയ ലോറികളിൽ കയറ്റിയാണ് ദുരന്തബാധിത പ്രദേശങ്ങളിലേക്ക് എത്തിച്ചത്. കുടുങ്ങിക്കിടക്കുന്നവരിൽ എല്ലാവരെയും ഇന്ന് പകൽ സമയത്തിനുള്ളിൽ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനാണ് ശ്രമിക്കുന്നത്. കാലാവസ്ഥ അനുകൂലമാണെന്നും റിപ്പോർട്ടുകളുണ്ട്.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *