പമ്പയിൽ സൈന്യം രണ്ട് ബെയ്ലി പാലങ്ങൾ നിർമിക്കും
പമ്പയിൽ സൈന്യം രണ്ട് ബെയ്ലി പാലങ്ങൾ നിർമിക്കും. സെപ്റ്റംബർ 15ന് മുമ്പായി പാലം നിർമിക്കുമെന്നാണ് അറിയുന്നത്. സൈന്യവും പോലീസും ദേവസ്വം ഉദ്യോഗസ്ഥരും ഇതിനായി പരിശോധന നടത്തി.
കേന്ദ്ര പ്രതിരോധ സെക്രട്ടറി, സൈനിക ആസ്ഥാനം എന്നിവിടങ്ങളിൽ ചർച്ചയ്ക്കായി ദേവസ്വം സെക്രട്ടറി കെ ആർ ജ്യോതിലാലിനെ ചുമതലപ്പെടുത്തി. പ്രളയത്തിൽ തകർന്ന രണ്ട് പാലങ്ങൾ പുനർനിർമിക്കാനാണ് സൈന്യത്തെ ചുമതലപ്പെടുത്തിയിരിക്കുന്നത്. 12 മീറ്റർ വീതിയിലാണ് പാലം നിർമിക്കുക. താത്കാലിക ശൗചാലയങ്ങൾ പമ്പയിൽ നിർമിക്കാനും തീരുമാനമായി