രക്ഷാപ്രവർത്തനത്തിൽ മികച്ച ഏകോപനം; സർക്കാറിനെ അഭിനന്ദിച്ച് സൈന്യം

  • 36
    Shares

തിരുവനന്തപുരം: പ്രളയസമയത്ത് നടത്തിയ കൃത്യമായ ഏകോപനത്തിൽ സർക്കാറിനെ അഭിനന്ദിച്ച് സൈന്യം. മുഖ്യമന്ത്രിയും സർക്കാർ സംവിധാനങ്ങളും ജനങ്ങളും കൃത്യമായി ഇടപെടൽ നടത്തിയത് രക്ഷാദൗത്യം എളുപ്പമാക്കിയെന്ന് സൈന്യം അറിയിച്ചു.

ദക്ഷിണ വ്യോമസേന മേധാവി ബി സുരേഷ്, പാങ്ങോട് മിലിട്ടറി സ്‌റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ അർജുൻ, കോസ്റ്റ് ഗാർഡ് വിഴിഞ്ഞം സ്‌റ്റേഷൻ മിലിട്ടറി കമാൻഡർ വർഗീസ്, കമാൻഡർ സനോജ് എന്നിവരാണ് സർക്കാരിനെ അഭിനന്ദിച്ച് പത്രസമ്മേളനം നടത്തിയത്.

ജനങ്ങളെ പ്രളയബാധിത മേഖലകളിൽ രക്ഷപ്പെടുത്തുന്നതിനൊപ്പം ഭക്ഷണവിതരണം, മരുന്ന് വിതരണം, വൈദ്യ സഹായം എന്നിവ ഉറപ്പാക്കുന്നതിലും സൈന്യം നേതൃത്വം നൽകിയിരുന്നു. മത്സ്യത്തൊഴിലാളികളും നാട്ടുകാരും ജനപ്രതിനിധികളും സൈന്യത്തോടൊപ്പം രക്ഷാദൗത്യത്തിന് ഇറങ്ങിയിരുന്നു


Nishikanth padoor

          

         

Leave a Reply

Your email address will not be published. Required fields are marked *