അർണാബ് ഗോസ്വാമിയെ വലിച്ചുകീറി സോഷ്യൽ മീഡിയയിൽ മലയാളികളുടെ പൊങ്കാല

  • 86
    Shares

ന്യൂഡൽഹി: കേരളത്തിലെ പ്രളയക്കെടുതിയെ സംബന്ധിച്ച ചർച്ചക്കിടെ മലയാളികളെ ആക്ഷേപിച്ച് റിപബ്ലിക് ടിവി അവതാരകനും എഡിറ്റർ ഇൻ ചീഫുമായ അർണാബ് ഗോസ്വാമി. മലയാളികളെ പോലെ നാണംകെട്ട ജനതയെ തന്റെ ജീവിതത്തിൽ വേറെ കണ്ടിട്ടില്ലെന്നായിരുന്നു അർണാബിന്റെ പരിഹാസം. ഇതിന് പിന്നാലെ അതിശക്തമായ ഭാഷയിലാണ് കേരളത്തിലുള്ളവർ അർണാബിനെതിരെ തിരിഞ്ഞത്. സോഷ്യൽ മീഡിയയിൽ അടക്കം അർണാബിനെതിരെ പൊങ്കാല നടക്കുകയാണ്.

റിപബ്ലിക് ടിവിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും അർണാബിന്റെ ഫേസ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകളിലുമാണ് മലയാളികൾ ഓൺലൈൻ പ്രതിഷേധം നടത്തുന്നത്. മോദിയുടെ വാലാട്ടിപ്പട്ടിയാണ് അർണാബ് ഗോസ്വാമിയെന്നുവരെ കമന്റുകൾ നിറയുകയാണ്. കഴിഞ്ഞ വർഷവും മലയാളികളുടെ രോഷം അർണാബ് അറിഞ്ഞിരുന്നു.

യുഎഇയിൽ നിന്നുള്ള 700 കോടിയുടെ ധനസഹായം സംബന്ധിച്ച ചർച്ചക്കിടെയാണ് അർണാബ് മലയാളികളെ പരിഹസിച്ചത്. മലയാളികൾ നുണ പ്രചരിപ്പിക്കുകയാണെന്നും സ്വന്തം രാജ്യത്തെ മോശമാക്കാനായി ഇവർക്ക് പണം ലഭിക്കുന്നുണ്ടോയെന്നുമായിരുന്നു അർണാബിന്റെ പരാമർശം. ഇന്ത്യയെ അപകീർത്തിപ്പെടുത്താനാണ് കേരളത്തിലുള്ളവർ ശ്രമിക്കുന്നതെന്നും സംഘ്പരിവാർ തത്പരനായ അർണാബ് ചർച്ചയിൽ ആരോപിച്ചു.

ധൈര്യമുണ്ടെങ്കിൽ കേരളത്തിലെ തെരുവുകളിലൂടെ നടക്കാനാകുമോയെന്നതടക്കമുള്ള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. കൂടുതൽ കമന്റുകളും മലയാളത്തിൽ തന്നെയാണ്. രസകരമായ ട്രോളുകളും അതിരൂക്ഷ തെറിവിളികളും ഇതിനിടയിലുണ്ട്.

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *