മലപ്പുറം ജില്ലാ വിഭജന ആവശ്യത്തിനെതിരെ ആര്യാടൻ; എസ് ഡി പി ഐയെ താങ്ങേണ്ട ആവശ്യം കോൺഗ്രസിനില്ല

മലപ്പുറം ജില്ല വിഭജിക്കണമെന്ന എസ് ഡി പി ഐയുടെ ആവശ്യത്തെ തള്ളി ആര്യാടൻ മുഹമ്മദ്. ഇക്കാര്യത്തിൽ കോൺഗ്രസ് പാർട്ടി ആലോചന നടത്തിയിട്ടില്ല. ജില്ലാ വിഭജന കാര്യത്തിൽ ലീഗ് എന്താണ് തീരുമാനിച്ചതെന്ന് അറിയില്ല. എസ് ഡി പി ഐയെ താങ്ങേണ്ട ഗതികേട് കോൺഗ്രസിനില്ല.

പഠിക്കാതെയും ആലോചിക്കാതെയുമുള്ള വിഭജനമെന്ന ആവശ്യം ശരിയല്ലെന്നും ആര്യാടൻ മുഹമ്മദ് പറഞ്ഞു. നിലവിൽ ജില്ല വിഭജിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. കെ എൻ എ ഖാദർ ഏത് സാഹചര്യത്തിലാണ് ഇത് പറഞ്ഞതെന്ന് അറിയില്ലെന്നും ആര്യാടൻ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *