സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച പ്രതിയെ കുറിച്ച് പോലീസിന് സൂചന ലഭിച്ചു

  • 13
    Shares

സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ച പ്രതിയെ കുറിച്ച് പോലീസിന് സൂചന ലഭിച്ചു. രാത്രി രണ്ട് മണിയോടെ ആശ്രമപരിസരത്ത് നിന്ന് ഒരാൾ ഓടിപ്പോകുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. കുണ്ടമൺ ദേവീക്ഷേത്രത്തിലെ രണ്ട് സിസിടിവി ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങളിൽ നിന്നാണ് പോലീസിന് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്

ഇന്ന് പുലർച്ചെയാമ് ആശ്രമത്തിന് നേരെ ആക്രമണം നടത്തിയത്. ആശ്രമത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകളും സ്‌കൂട്ടറും തീവെച്ച് നശിപ്പിക്കുകയും ആശ്രമത്തിന് പുറത്ത് റീത്ത് വെക്കുകയുമായിരുന്നു.

ശബരിമല യുവതി പ്രവേശനത്തിന് അനുകൂല നിലപാട് സ്വീകരിച്ചതിനെ തുടർന്ന് ഹിന്ദു തീവ്രവാദ സംഘടനകളിൽ നിന്ന് സന്ദീപാനന്ദ ഗിരിക്ക് ഭീഷണികൾ വന്നിരുന്നു

Leave a Reply

Your email address will not be published. Required fields are marked *