സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമണം: സംഘ്പരിവാർ ഗൂഢാലോചനയെന്ന് വി എസ്

  • 8
    Shares

സ്വാമി സന്ദീപാനന്ദ ഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമം ആക്രമിച്ച് അദ്ദേഹത്തെ വധിക്കാൻ ശ്രമിച്ച സംഭവം സംഘ്പരിവാർ ഉന്നത തലത്തിൽ നടത്തിയ ഗൂഢാലോചനയെന്ന് വി എസ് അച്യുതാനന്ദൻ. കുറ്റവാളികളെ എത്രയും വേഗം പിടികൂടണം.

ശബരിമല സ്ത്രീ പ്രവേശനത്തിൽ ആർഎസ്എസ് വിരുദ്ധ സ്വതന്ത്ര നിലപാട് സ്വീകരിച്ചതാണ് സ്വാമിയോടുള്ള വൈരാഗ്യത്തിന് കാരണം. വ്യത്യസ്ത അഭിപ്രായം പറയുന്നവരെ പോലും ഉൻമൂലനം ചെയ്യുന്ന ആർഎസ്എസിന്റെ ഫാസിസ്റ്റ് നയത്തിന്റെ ഭാഗമാണ് ഈ ആക്രമണം

സുപ്രീം കോടതി വിധിയെ തുടർന്ന് ആർഎസ്എസും പരിവാർ സംഘടനകളും ചേർന്ന് കേരളത്തിൽ കലാപം ഇളക്കിവിടാൻ ഗൂഢാലോചന നടത്തുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കലാപ ആസൂത്രണമാണിത്. അവരുടെ മേലാൾ ശനിയാഴ്ച കേരളത്തിൽ എത്തുന്നത് പ്രമാണിച്ച് ഇവിടെ ഒരുക്കങ്ങൾ തുടങ്ങിയെന്ന് ബോധ്യപ്പെടുത്താൻ കൂടിയാണ് ഈ ദിവസം തന്നെ ആശ്രമം ആക്രമിച്ചതെന്നും വി എസ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *