ചരിത്രമെഴുതി ഇന്ത്യൻ താരങ്ങൾ; ഹെപ്റ്റാത്തലോണിലും ട്രിപ്പിൾ ജംപിലും സ്വർണം
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണനേട്ടം 11 ആയി ഉയർന്നു. ട്രിപ്പിൾ ജംപിലും ഹെപ്റ്റാത്തലോണിലുമാണ് ഇന്ത്യ ഇന്ന് സ്വർണം നേടിയത്. ഏഷ്യൻ ഗെയിംസ് ചരിത്രത്തിലാദ്യമാണ് ഹെപ്റ്റാത്തലോണിൽ ഇന്ത്യ സ്വർണം നേടുന്നത്.
ഹെപ്റ്റാത്തലോണിൽ സ്വപ്ന ബർമനും ട്രിപ്പിൾ ജംപിൽ അർപീന്ദറുമാണ് ഇന്ത്യക്കായി സ്വർണം നേടിയത്. 16.77 മീറ്റർ ചാടിയാണ് അർപീന്ദറിന്റെ സ്വർണനേട്ടം. നേരത്തെ ദ്യുതി ചന്ദ് 200 മീറ്ററിൽ ഇന്ത്യക്കായി വെള്ളി നേടിയിരുന്നു.