യുഡിഎഫ് 13 സീറ്റ് നേടുമെന്ന് ഏഷ്യാനെറ്റ് സർവേ; തിരുവനന്തപുരത്ത് കുമ്മനം ജയിക്കും

Loading...
  • 27
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റമെന്ന് ഏഷ്യാനെറ്റ് ന്യൂസ്-az റിസർച്ച് പാർട്‌നേഴ്‌സ് അഭിപ്രായ സർവേ. യുഡിഎഫ് 13 സീറ്റുകൾ നേടുമെന്നും എൽ ഡി എഫിന് ആറ് സീറ്റുകൾ ലഭിക്കുമെന്നുമാണ് സർവേ ഫലം. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ ജയിക്കുമെന്നും ഏഷ്യാനെറ്റ് സർവേയിൽ പറയുന്നു

കുമ്മനം 40 ശതമാനം വോട്ടുകളും തരൂർ 34 ശതമാനം വോട്ടുകളും സി ദിവാകരൻ 25 ശതമാനം വോട്ടുകളും നേടുമെന്നാണ് സർവേയിൽ പറയുന്നത്. വടക്കൻ കേരളത്തിൽ കാസർകോട്, പാലക്കാട് ഒഴികെ ബാക്കിയെല്ലാ സീറ്റുകളും യുഡിഎഫിന് ഒപ്പം നിൽക്കും. ഇതുകൂടാതെ ആറ്റിങ്ങൽ, ഇടുക്കി, ചാലക്കുടി, ആലത്തൂർ മണ്ഡലങ്ങളിലും എൽ ഡി എഫ് വിജയിക്കും

വയനാട്ടിൽ രാഹുൽ ഗാന്ധി 45 ശതമാനം വോട്ടുകൾ നേടുമ്പോൾ എൽ ഡി എഫ് 39 ശതമാനം വോട്ടുകൾ നേടും. വടകരയിൽ മുരളീധരൻ 45 ശതമാനവും പി ജയരാജൻ 39 ശതമാനവും വോട്ടുകൾ സ്വന്തമാക്കും. കാസർകോട് ഫോട്ടോ ഫിനിഷിലേക്കായിരിക്കുമെന്നാണ് സർവേയിൽ പറയുന്നത്. എങ്കിലും മുൻതൂക്കം എൽ ഡി എഫിനായിരിക്കും. വോട്ടിന് കോഴ ആരോപണത്തിന്റെ തെളിവുകൾ പുറത്തുവന്നെങ്കിലും കോഴിക്കോട് എം കെ രാഘവൻ തന്നെ ജയിക്കുമെന്നും ഏഷ്യാനെറ്റ് സർവേയിൽ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *