പ്രാരാബ്ധത്തിന്റെ പടുകുഴിയിലാണ്, ടിപ്പ് ലഭിച്ചത് കൂട്ടിവെച്ച പൈസ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാനാണ് തീരുമാനം: ഇതാ അത്ഭുതപ്പെടുത്തി മറ്റൊരു മനുഷ്യൻ

പ്രളയദുരിത ബാധിതർക്കായി പക്കലുണ്ടായിരുന്ന എല്ലാം നൽകിയ നൗഷാദും സ്‌കൂട്ടർ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമയച്ച ആദിയും നമ്മളെ അത്ഭുതപ്പെടുത്തിയിരുന്നു. ഇതാ അവർക്കൊപ്പം മറ്റൊരാൾ കൂടി. പ്രവാസിയായ ആസിഫ് അലിയാണ് തനിക്ക് ജോലിക്കിടെ ലഭിച്ച ടിപ്പുകൾ കൂട്ടിവെച്ചുണ്ടായ വലിയ തുക അപ്പാടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുമെന്ന കാര്യം അറിയിച്ചിരിക്കുന്നത്.

ഉപ്പയും ഉമ്മയും ആറ് പെങ്ങൻമാരും അടങ്ങുന്നതാണ് കുടുംബം. അഞ്ച് പെങ്ങമ്മാരെ കെട്ടിച്ചയച്ചു. പ്രാരാബ്ധത്തിന്റെ പടുകുഴിയിലാണ്. വിദേശികൾ ടിപ്പായി നൽകിയ പൈസയും മുതലാളി തന്ന പെരുന്നാൾ പൈസയും കൂട്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാനാണ് തീരുമാനമെന്ന് ആസിഫ് അലി പറയുന്നു

പോസ്റ്റിന്റെ പൂർണരൂപം

ഉപ്പയും ഉമ്മയും ആറു പെങ്ങമ്മാരും അടങ്ങുന്നതാണ് എന്റെ കുടുംബം, അഞ്ചു പെങ്ങമ്മാരെ കെട്ടിച്ചയച്ചു, പ്രാരാബ്ധത്തിന്റെ പടു കുഴിയിലാണ്, ഇപ്പോൾ 4വർഷമായി സൗദിയിൽ മലയാളികളുടെ ഒരു റെസ്റ്റാറ്റാന്റിൽ (മീൻകട) ജോലി ചെയ്യുന്നു, ഇത് ഇവിടെ വിദേശികൾക്ക് ഭക്ഷണം മുന്നിൽ വെച്ച് കൊടുക്കുമ്പോൾ ടിപ്പ് ആയി തരുന്നതാണ്..
ഇത് മുഴുവനും പെരുന്നാൾ പൈസ ആയി മുതലാളി വക കിട്ടിയ പൈസയും കൂട്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിഞ്ഞ പ്രാവശ്യം കൊടുത്തതിൽ ഏറെ കൊടുക്കാൻ തന്നെയാണ് തീരുമാനം.

ഉപ്പയും ഉമ്മയും ആറു പെങ്ങമ്മാരും അടങ്ങുന്നതാണ് എന്റെ കുടുംബം, അഞ്ചു പെങ്ങമ്മാരെ കെട്ടിച്ചയച്ചു, പ്രാരാബ്ധത്തിന്റെ പടു…

Posted by ആസിഫ് അലി on Monday, August 12, 2019Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *