നിയസഭയിൽ അസാധരണ സംഭവങ്ങൾ; ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി, എംഎൽഎമാർ സത്യഗ്രഹം അവസാനിപ്പിച്ചു
വനിതാ മതിലിനെ ചൊല്ലി നിയമസഭയിൽ അസാധാരണ സംഭവങ്ങൾ. ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി നടന്നു. ഡോ എം കെ മുനീർ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിൽ വനിതാ മതിലിനെ വർഗീയ മതിലെന്ന് വിശേഷിപ്പിച്ചതോടെയാണ് കയ്യാങ്കളി ഉടലെടുത്തത്
വി ജോയിയും പി കെ ബഷീറും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ബർലിൻ മതിൽ പൊളിച്ചതു പോലെ വർഗീയ മതിലും ജനം പൊളിക്കുമെന്ന മുനീറിന്റെ പ്രസ്താവന പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് ഭരണപ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ബഹളമുണ്ടായത്.
മുനീർ പരാമർശം പിൻവലിക്കുന്നുണ്ടോയെന്ന് സ്പീക്കർ ചോദിച്ചു. എന്നാൽ പിൻവിലക്കില്ലെന്ന് മുനീർ വ്യക്തമാക്കി. ബഹളം രൂക്ഷമായതോടെ സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം സഭാ നടപടികൾ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. നിയമസഭയിൽ മൂന്ന് യുഡിഎഫ് എംഎൽഎമാർ നടത്തിയ സത്യാഗ്രഹവും അവസാനിപ്പിച്ചു