ശബരിമലയിൽ പ്രതിഷേധം വിടാതെ പ്രതിപക്ഷം; സഭ ഇന്നത്തേക്ക് പിരിഞ്ഞു

Loading...
  • 4
    Shares

ശബരിമല വിഷയം ഉന്നയിച്ച് പ്രതിപക്ഷം ഇന്നും ബഹളം വെച്ചതോടെ സഭ നടപടികൾ പൂർത്തിയാക്കി ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യോത്തര വേള തടസ്സപ്പെടുത്തിയാണ് പ്രതിപക്ഷം ബഹളം വെച്ചത്. ഇതോട ചോദ്യോത്തര വേളയും ശ്രദ്ധ ക്ഷണിക്കലും സബ്മിഷനും റദ്ദാക്കി സഭ പിരിയുകയായിരുന്നു

പ്ലക്കാർഡുകളും ബാനറുകളുമായാണ് പ്രതിപക്ഷ എംഎൽഎമാർ നടുത്തളത്തിലിറങ്ങി ബഹളം വെച്ചത്. ശബരിമലയിൽ ഭക്തർ സംതൃപ്തരാണെന്ന പത്രവാർത്തകൾ ഉയർത്തിക്കാട്ടി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇതിനെ പ്രതിരോധിച്ചു. അടിസ്ഥാന സൗകര്യങ്ങൾ സംബന്ധിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ സമർപ്പിച്ച അടിയന്തര പ്രമേയം പരിഗണിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ ഇതിൽ ഇന്നലെ തന്നെ മറുപടി പറഞ്ഞതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

സഭ നടപടികൾ തുടർച്ചയായി തടസ്സപ്പെടുത്തുന്നത് ശരിയല്ലെന്നും മറ്റു നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നും സ്പീക്കർ മുന്നറിയിപ്പ് നൽകി. സഭ നടപടികൾ ലോകം കാണുന്നുണ്ടെന്ന് ഗവർണർ മുന്നറിയിപ്പ് നൽകിയ കാര്യവും സ്പീക്കർ ഓർമിപ്പിക്കുന്നുണ്ടായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *