കെ എം ഷാജി നിയമസഭാ അംഗമല്ലെന്ന് കാണിച്ച് നിയമസഭാ സെക്രട്ടറി ഉത്തരവിറക്കി

Loading...
  • 8
    Shares

കെ എം ഷാജി നിയമസഭാ അംഗമല്ലാതായി. ഇതുകാണിച്ച് നിയമസഭാ സെക്രട്ടറി ഉത്തരവിറക്കി. ഹൈക്കോടതി വിധിക്ക് അനുവദിച്ച സ്‌റ്റേ വെള്ളിയാഴ്ച അവസാനിച്ച സാഹചര്യത്തിലാണ് നടപടി. സ്റ്റേ നീട്ടി നൽകാൻ കോടതി തയ്യാറായിരുന്നില്ല. നവംബർ 24 മുതൽ ഷാജി നിയമസഭാംഗമല്ലാതായി എന്നാണ് ഉത്തരവിൽ പറയുന്നത്.

ഇതോടെ നാളെ മുതൽ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ കെ എം ഷാജിക്ക് സാധിക്കില്ല. തന്നെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഷാജി നൽകിയ അപ്പീൽ സുപ്രീം കോടതി നാളെ പരിഗണിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വർഗീയത പ്രചരിപ്പിച്ച് വോട്ട് കരസ്ഥമാക്കിയെന്ന കണ്ടെത്തലിലാണ് മുസ്ലിം ലീഗ് എംഎൽഎയായിരുന്ന കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. തെരഞ്ഞെടുപ്പിൽ ആറ് വർഷത്തേക്ക് മത്സരിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

കെ എം ഷാജി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *