പട്ടാപ്പകൽ എ ടി എം കുത്തിത്തുറക്കാൻ ശ്രമം; ചോദിച്ചപ്പോൾ മെക്കാനിക്ക് എന്ന് മറുപടിയും

ആലപ്പുഴ കണിച്ചുകുളങ്ങരയിൽ എ ടി എം മെഷീൻ കുത്തിപ്പൊളിക്കാൻ നോക്കിയ ആൾ അറസ്റ്റിൽ. ആലപ്പുഴ ചാരുംമൂട് സ്വദേശി ശ്രീകുമാറാണ് പിടിയിലായത്. എ ടി എം മെക്കാനിക്ക് എന്ന് നാട്ടുകാരോട് പറഞ്ഞാണ് ഇയാൾ മെഷീൻ കുത്തിപ്പൊളിക്കാൻ നോക്കിയത്.

രാവിലെ ടൗണിൽ കട തുറക്കാനെത്തിയ വ്യാപാരികളാണ് മെഷീൻ തല്ലിപ്പൊളിക്കുന്ന ശബ്ദം കേട്ടത്. ചെന്ന് നോക്കിയപ്പോൾ ഉളിയും ചുറ്റികയും ഉപയോഗിച്ച് ശ്രീകുമാർ കൗണ്ടർ പൊളിക്കാൻ ശ്രമിക്കുകയായിരുന്നു. ചോദിച്ചപ്പോൾ താൻ എ ടി എം മെക്കാനിക്ക് ആണെന്ന് ഇവരോട് പറയുകയും ചെയ്തു.

സംശയം തോന്നിയ വ്യാപാരികൾ പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി ചോദ്യം ചെയ്തപ്പോൾ ബാങ്ക് ചുമതലപ്പെടുത്തിയതാണെന്നും തനിക്കൊപ്പം മറ്റ് പലരുമുണ്ടെന്നും ഇയാൾ പറഞ്ഞു. എടിഎം മോഷ്ടാക്കൾ ചെയ്യുന്ന രീതിയിൽ സിസിടിവി ക്യാമറ പേപ്പർ ഉപയോഗിച്ച് ഇയാൾ മറച്ചിരുന്നു. പ്രതിയെ മോഷണക്കുറ്റം ചുമത്തി കേസെടുത്ത് കോടതിയിൽ ഹാജരാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *