തൃപ്പുണിത്തുറയിൽ വൻ എ ടി എം കവർച്ച. തൃപ്പുണിത്തുറ ഇരുമ്പനത്തുള്ള എസ് ബി ഐ എടിഎമ്മിലാണ് കവർച്ച നടന്നിരിക്കുന്നത്. 25 ലക്ഷം രൂപ നഷ്ടപ്പെട്ടു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ കൊരട്ടിയിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎം തുരന്ന് 10 ലക്ഷം രൂപ കവർന്നിരുന്നു.