കുണ്ടറയിൽ റെയിൽവേ പാളത്തിലിരുന്ന്‌ മദ്യപിച്ചവരെ ട്രെയിൻ തട്ടി; ഒരാൾ മരിച്ചു

  • 29
    Shares

കൊല്ലം കുണ്ടറയിൽ റെയിൽവേ പാളത്തിലിരുന്ന മദ്യപിച്ചവരെ ട്രെയിൻ തട്ടിത്തെറിപ്പിച്ചു. അപകടത്തിൽ ഒരാൾ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരുക്കേറ്റു.

കൊട്ടാരക്കര തൃക്കണ്ണമംഗംലം ഇടിസി കോളനിയിൽ സുനിൽകുമാർ ആണ് മരിച്ചത്. സുഹൃത്ത് രാമചന്ദ്രനാണ് പരുക്കേറ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വ്യാഴാഴ്ച രാത്രിയാണ് സംഭവം. പുനലൂരിൽ നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന പാസഞ്ചർ ട്രെയിനാണ് ഇരുവരെയും ഇടിച്ചുതെറിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *