എസ് ഐയെ ആക്രമിച്ച് കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിൽ 5 കോൺഗ്രസ് പ്രവർത്തകർക്ക് ആറ് മാസം തടവ്

  • 8
    Shares

എസ് ഐയെ ആക്രമിച്ച് കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിൽ കോൺഗ്രസ് പ്രവർത്തകർക്ക് ആറ് മാസം തടവ് ശിക്ഷ. കാസർകോട് ചിറ്റാരിക്കാൽ വില്ലേജിലുള്ള കമ്പല്ലൂർ ഗ്രാമത്തിലെ അഞ്ച് കോൺഗ്രസ് പ്രവർത്തകരെയാണ് ഭീമനടി ഗ്രാമീണ ന്യായാലയം ശിക്ഷിച്ചത്. 2016 മെയ് 16ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം

കെ വി സന്തോഷ്, കെ ജെ ബാബു, എ ആർ രജിത്ത്, പി എം മോഹൻ, ജിജോ സിറിയക് എന്നിവർക്കാണ് ആറ് മാസം തടവുശിക്ഷ. ചിറ്റാരിക്കാൽ എസ് ഐ പിവി രാജനെയാണ് ഇവർ ആക്രമിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് ദിവസം രാത്രി കമ്പല്ലൂർ അരിമ്പ റോഡിൽ വെച്ച് എസ് ഐയുടെ കോളറിൽ പിടിച്ച് നിർത്തുകയും പോലീസ് സംഘത്തിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. വിവിധ വകുപ്പുകളിലായി 13 മാസമാണ് ശിക്ഷ വിധിച്ചതെങ്കിലും ആറ് മാസം ഒന്നിച്ച് ശിക്ഷ അനുഭവിച്ചാൽ മതി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *