Connect with us
ad

Metro Journal Online – മെട്രോ ജേർണൽ

അട്ടപ്പാടി ഊരുകളിൽ കുടിവെള്ളമെത്തിച്ച് സന്തോഷ് പണ്ഡിറ്റ്

santhosh pandit 2

Kerala

അട്ടപ്പാടി ഊരുകളിൽ കുടിവെള്ളമെത്തിച്ച് സന്തോഷ് പണ്ഡിറ്റ്

അഗളി: കുടിവെള്ളംകിട്ടാതെ നട്ടംതിരിഞ്ഞ അട്ടപ്പാടിയിലെ നക്കുപ്പതി ഊരുനിവാസികൾക്ക് കുടിവെള്ളമെത്തിച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ഈ വിഷുക്കാലം ഞാൻ അട്ടപ്പാടിയിലെ പാവപ്പെട്ട ആളുകളോടൊപ്പം ആഘോഷിക്കുന്നുവെന്നും കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ ഞാൻ ഇവിടെയാണെന്നും അഞ്ച് ദിവസത്തെ പര്യടനമാണ് ഉദ്ദേശിച്ചതെന്നും സന്തോഷ് പണ്ഡിറ്റ് കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

നൂറ്റമ്പതോളം ആദിവാസി കുടുംബങ്ങളാണ് അഗളി പഞ്ചായത്തിലെ നക്കുപ്പതി ഊരിൽ താമസിക്കുന്നത്. ഇവിടെ ചില ഊരുകളിൽ കടുത്ത കുടിവെള്ള ക്ഷാമമാണ് നേരിടുന്നത്. ഇവരുടെ ദുരിതം പരിഹരിക്കാനുള്ള ശ്രമത്തിലായിരുന്നു ശാന്തി ഗ്രാമം ഡയറക്റ്റർ ഉമ പ്രേമൻ. ഉമ പ്രേമനിൽ നിന്നു വിവരം അറിഞ്ഞ സന്തോഷ് പണ്ഡിറ്റ് സഹായ ഹസ്തവുമായി എത്തുകയായിരുന്നു. പലസ്ഥലങ്ങളിലും 1.5 കിലോമീറ്റർ താഴെ നിന്നുവേണം ഇവർ ഉയർന്ന പ്രദേശത്തേക്ക് വെള്ളംകൊണ്ടുവരാൻ. 5000 ലിറ്ററിന്റെ രണ്ട് ടാങ്കുകളാണ് സന്തോഷ് പണ്ഡിറ്റ് ഇവിടെ സ്ഥാപിച്ചത്. ഇതോടെ 164ഓളം കുടുംബങ്ങൾക്ക് കുടിവെള്ള സൗകര്യമൊരുക്കാൻ പണ്ഡിറ്റിന് സാധിച്ചു.

‘ഈ വീടുകളിൽ പല വീടുകളിലും കക്കൂസും, കുളിമുറിയും ഇല്ല. ഒന്നര സെന്റ് ഭൂമിയിൽ പണിത പല വീടുകളിലും അതുണ്ടാക്കുവാനുള്ള സൗകര്യവുമില്ല, തന്റെ അടുത്ത പര്യടനത്തിൽ ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വേണ്ടത് ചെയ്യാമെന്ന് ഞാൻ ഉറപ്പ് കൊടുത്തിട്ടുണ്ട്. മലവെള്ളം വരുമ്പോൾ ഒഴിഞ്ഞു പോകുവാനുള്ള സ്ഥലമില്ല എന്നതും, കൃഷിയിടങ്ങളിൽ ആനയും, കാട്ടു പന്നിയുടെ ശല്ലൃവും, വിദൃാഭൃാസം ഉള്ളവർക്കിടയിലെ തൊഴിലില്ലായ്മാ പ്രശ്‌നവും അവരെന്നെ ധരിപ്പിച്ചു, കൂടാതെ ശുദ്ധജലത്തിന്‌ടെ അപരൃാപ്തതയും അവർ നേരിടുന്നു. ഭൂരിഭാഗം വീടുകളിൽ സന്ദർശിച്ചു പ്രശ്‌നങ്ങൾ പഠിക്കുവാൻ ശ്രമിച്ചു. കഴിഞ്ഞ ഓണത്തിലും ഞാൻ അട്ടപ്പാടിയിലായിരുന്നു. ഈ വിഷു ആഘോഷവും അവിടുത്തെ മറ്റൊരു പ്രദേശത്തെ ആളുകളോടൊപ്പം വമുു്യ ആയി ആഘോഷിക്കുന്നു….’, സന്തോഷ് പണ്ഡിറ്റ് പറയുന്നു.

Dear Facebook family,ഈ വിഷുക്കാലം ഞാൻ അട്ടപ്പാടിയിലെ പാവപ്പെട്ട ആളുകളോടൊപ്പം ആഘോഷിക്കുന്നു….കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ ഇവിടെയാണ്…5 ദിവസത്തെ പരൃടനമാണ് ഉദ്ദേൃശിച്ചത്..ഇവിടുത്തെ ചില ഉൗരുകളിൽ കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന വിവരം അവർ Facebook ലൂടെ എന്നെ അറിയിച്ചിരുന്നു ട്ടോ….ഇതിന്മേൽ ഈ പ്രശ്ദം പരിഹരിക്കുവാൻ ഞാൻ ചില സ്ഥലങ്ചൾ സന്ദർശിച്ചു….പല സ്ഥലങ്ങളിലും 1.50 KM താഴെ നിന്നൊക്കെ വേണം ഇവർക്ക് ഉയർന്ന പ്രദേശത്തേക്കു വെള്ളം കൊണ്ടു വരുവാൻ….ഒരു കുടം വെള്ളം കൊണ്ടു കൊണ്ടു വരുവാൻ 15 മിനിറ്റൊക്കെ എടുക്കുമത്രേ….ഞാൻ വിഷയം പല വീടുകളും സന്ദർശിച്ച് നേരിൽ പഠിക്കുകയും അവരുടെ അഭൃർത്ഥന പരിഗണിച്ച് 5000 ലിറ്ററിന്ടെ ടാന്ക് (രണ്ടിടത്തായ് രണ്ടണ്ണം) സ്ഥാപിച്ച് 164 ഓളം കുടുംബങ്ങൾക്കു കുടി വെള്ള സൗകരൃം ഒരുക്കുകയും ചെയ്തു…164 വീടുകളിൽ പല വീടുകളിലും കക്കൂസും , കുളിമുറിയും ഇല്ല…ഒന്നര സെന്ട് ഭൂമിയിൽ പണിത പല വീടുകളിലും അതുണ്ടാക്കുവാനുള്ള സൗകരൃമില്ലെന്ന് അവിടങ്ങളിൽ സന്ദർശിച്ച എനിക്ക് നെരിൽ ബോദ്ധൃപ്പെട്ടു….മറ്റു വീടുകളിൽ സാമ്പത്തിക പ്രശ്നം കാരണം ഇതൊന്നും ഉണ്ടാക്കുവാൻ പറ്റുന്നില്ല….എന്ടെ അടുത്ത പരൃടനത്തിൽ ഈ പ്രശ്നങ്ങൾ പരിഹരിക്കുവാൻ വേണ്ടത് ചെയ്യാമെന്നു ഉറപ്പു കൊടുത്തു…(2012 ലും, 2017 ലും ഈ മേഖലയിൽ ഞാൻ ചില സഹായങ്ങൾ ചെയ്തിരുന്നു)മലവെള്ളം വരുമ്പോൾ ഒഴിഞ്ഞു പോകുവാനുള്ള സ്ഥലമില്ല എന്നതും, കൃഷിയിടങ്ങളിൽ ആനയും, കാട്ടു പന്നിയുടെ ശല്ലൃവും ,വിദൃാഭൃാസം ഉള്ളവർക്കിടയിലെ തൊഴിലില്ലായ്മാ പ്രശ്നവും അവരെന്നെ ധരിപ്പിച്ചു….കൂടാതെ ശുദ്ധജലത്തിന്ടെ അപരൃാപ്തതയും അവർ നേരിടുന്നു….ഭൂരിഭാഗം വീടുകളിൽ സന്ദർശിച്ചു പ്രശ്നങ്ങൾ പഠിക്കുവാൻ ശ്രമിച്ചു….കഴിഞ്ഞ ഓണത്തിലും ഞാൻ അട്ടപ്പാടിയിലായിരുന്നു…ഈ വിഷു ആഘോഷവും അവിടുത്തെ മറ്റൊരു പ്രദേശത്തെ ആളുകളോടൊപ്പം happy ആയി ആഘോഷിക്കുന്നു….(പല്ലവി)"തുമ്പപ്പൂ എന്തോ മന്ത്രിച്ചൂ…തമ്മിൽ തമ്മിൽശംഖുനാദം എന്തോ മന്ത്രിച്ചൂ …കാതിൽ കാതിൽ നിളാ ദേവി എന്നെ കൊഞ്ജിച്ചൂ….പയ്യേ പയ്യേസ്വത്തോ അതോ സത്തോ വെള്ളി മുത്തോ ആയിരം ഒാർമ്മകൾ തന്നു നീ…(തുമ്പപ്പൂ…)(അനു പല്ലവി)തേനൊലി തുമ്പകൾ തമ്പുരു മീട്ടി വാനത്തെ നോക്കി നോക്കി നിന്നൂ മുല്ല ചിരിച്ചു തിരിച്ചു പോയി മറുനാടൻ തെന്നൽ മണത്തറിഞ്ഞെത്തികണ്ടു കണ്ടിരുന്നപ്പോൾ ദീപാവലി നിന്നെകേട്ടു കേട്ടു കേട്ടിരുന്നപ്പോൾ സുഹാസിനീ…(തുമ്പപ്പൂ…)(ചരണം)താമര പൊയ്കയിൽ ചിത്രം വരച്ചു ഞാൻശൃാമള കോമള കാനന ഭംഗിയെ കാമുകി ചിത്തം കവർന്നെടുക്കാൻ തേനൊലി പ്രേമ കവിതയും പാടി…കണ്ടു കണ്ടിരുന്നപ്പോൾ ദീപാവലീ നിന്നെകേട്ടു കേട്ടിരുന്നപ്പോൾ സുഹാസിനീ…(തുമ്പപ്പൂ…)"Film…Urukku Satheesan , Lyrics, Music…Santhosh PanditSingers…Santhosh Pandit, HarithaPl watch and share Urukku Satheesan new songhttps://m.youtube.com/watch?v=-yJpytC0h_Aഎല്ലാവർക്കും വിഷു ആശംസകൾ…Pl comment by Santhosh Pandit (ഉരുക്കൊന്നുമല്ല മഹാ പാവമാ…)(ഈ കുടി വെള്ള പ്രശ്നം പരിഹരിക്കുവാൻ എന്നെ സഹായിച്ച ഉമാ ജീക്കും, രാകേഷ് ബാബു ജീക്കും, കൃാമറ ചെയ്ത ദീപക് രാജ് bro ക്കും നന്ദി…)

Posted by Santhosh Pandit on Saturday, 14 April 2018

Continue Reading
Advertisement
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Kerala

Advertisement

Title

Advertisement
To Top