അയ്യപ്പ ജ്യോതിക്കിടെ പോലീസുകാരനെ മർദിച്ച സംഭവം; ബിജെപി സംസ്ഥാന കമ്മിറ്റി അംഗം അറസ്റ്റിൽ

  • 10
    Shares

സംഘപരിവാർ നടത്തിയ അയ്യപ്പ ജ്യോതിക്കിടെ പോലീസുകാരനെ മർദിച്ച കേസിൽ ബിജെപി സംസ്ഥാന കമ്മിറ്റി അംഗം അറസ്റ്റിൽ. കോഴിക്കോട് മുൻ ജില്ലാ സെക്രട്ടറി കൂടിയായ മരുതിയാട്ട് മോഹനൻ ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച മുയിപ്പോത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.

പയ്യോളി കോടതിയിൽ ഹാജരാക്കിയ മോഹനനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഡിസംബർ 27ന് നടത്തിയ പരിപാടിക്കിടെയാണ് പോലീസുകാരനായ പ്രദീപ് കുമാറിന് മർദനമേറ്റത്. ആർഎസ്എസുകാർ അയ്യപ്പ ജ്യോതി നടത്തവെ റോഡിലൂടെ ബൈക്ക് ഓടിച്ച് പോകുകയായിരുന്ന പ്രദീപ് കുമാറിനെ തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *