അയ്യപ്പജ്യോതിയിൽ എസ് എൻ ഡി പിക്കാർ പങ്കെടുത്തുവെന്ന് വ്യാജപ്രചാരണം; അടുത്ത തവണയെങ്കിലും ബാനറിന്റെ നിറം മഞ്ഞനിറത്തിലാക്ക്, എന്നാൽ വിശ്വസിച്ചോളുമെന്ന് എസ് എൻ ഡി പി
വനിതാ മതിലിന് ബദലായി ആർ എസ് എസ് സംഘടിപ്പിച്ച അയ്യപ്പജ്യോതിയിൽ എസ്എൻഡിപിക്കാരും പങ്കെടുത്തതായി ആർ എസ് എസിന്റെ പതിവ് നുണപ്രചാരണം. അയ്യപ്പ ജ്യോതി, എസ്എൻഡിപി ചെറുതുരുത്തി എന്നെഴുതിയ ബാനറും വെച്ചുള്ള ചിത്രമെടുത്താണ് ആർ എസ് എസുകാർ പ്രചരിപ്പിക്കുന്നത്. വ്യാജപ്രചാരണത്തിനെതിരെ എസ് എൻ ഡി പി രംഗത്തെത്തി.
എസ് എൻ ഡി പി ചെറുതുരുത്തി ശാഖയിൽ നിന്ന് ആരും അയ്യപ്പ ജ്യോതിയിൽ പങ്കെടുത്തിട്ടില്ലെന്ന് ചെറുതുരുത്തി ശാഖ നേതാക്കൾ അറിയിച്ചു. അടുത്ത പ്രാവശ്യമെങ്കിലും വ്യാജ ബാനർ സൃഷ്ടിക്കുമ്പോൾ നിറം മഞ്ഞയാക്കാൻ ആർ എസ് എസ് ശ്രമിക്കണമെന്ന് എസ് എൻ ഡി പി യൂത്ത് മൂവ്മെന്റ് ഫേസ്ബുക്കിൽ കുറിച്ചു