ശബരിമല ദർശനത്തിനെത്തിയ യുവതിക്ക് ഊരുവിലക്ക്; ജോലിക്ക് പോകുന്നതിനെയും തടഞ്ഞു

Loading...
  • 18
    Shares

ശബരിമല ദർശനത്തിന് എത്തിയതിന്റെ പേരിൽ യുവതിക്ക് വാടകവീട്ടിലും ജോലിസ്ഥലത്തും ഊരുവിലക്ക്. കോഴിക്കോട് സ്വദേശി ബിന്ദു തങ്കം കല്യാണിക്കെതിരെയാണ് പ്രതികാര നടപടികളും ഭീഷണികളും. ചേവായൂരിൽ താമസിച്ചിരുന്ന വാടകവീട്ടിലേക്ക് ഇനി വരരുതെന്ന് വീട്ടുടമ അറിയിച്ചതായി ബിന്ദു പറയുന്നു. വീടിന് നേരെ ആക്രമണമുണ്ടായേക്കുമെന്ന ഭയമാണ് വീട്ടുടമ ഇത്തരമൊരു നിലപാട് എടുത്തതെന്നും ഇവർ പറഞ്ഞു

ചേവായൂർ സർക്കാർ ഹയർ സെക്കന്ററി സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയാണ് ബിന്ദു. ഇനിയൊരു അറിയിപ്പ് ലഭിക്കുന്നത് വരെ ജോലി ചെയ്യുന്ന സ്‌കൂളിലേക്ക് വരേണ്ടതില്ലെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചതായി ഇവർ പറഞ്ഞു. വിദ്യാർഥികളുടെ രക്ഷിതാക്കളും നാട്ടുകാരും സ്‌കൂളിൽ വന്ന് പ്രതിഷേധം അറിയിച്ചതോടെയാണ് ഇവിടെ നിന്നും വിലക്ക് നേരിടേണ്ടി വന്നത്.

ചേവായൂരിലേക്ക് പോകാനാകാത്ത സാഹചര്യത്തിൽ കഴിഞ്ഞ ദിവസം നഗരത്തിലുള്ള സുഹൃത്തിന്റെ ഫ്‌ളാറ്റിലാണ് ബിന്ദു അഭയം തേടിയത്. എന്നാൽ ഫ്‌ളാറ്റ് വാസികളുടെ പ്രതിഷേധത്തെ തുടർന്ന് ഇവിടെ നിന്നും മാറേണ്ടി വന്നു. കസബ പോലീസെത്തിയാണ് ബിന്ദുവിനെയും സുഹൃത്തുക്കളെയും ഫ്‌ളാറ്റിൽ നിന്ന് മാറ്റിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *