അഭിമന്യുവിന്റെ കൊലപാതകം: പ്രതികൾക്ക് പിന്നാലെ പോലീസുണ്ടെന്ന് ഡിജിപി

  • 6
    Shares

എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കൂടുതൽ അറസ്റ്റ് ഉടനുണ്ടാകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. പ്രതികൾക്ക് പിന്നാലെ പോലീസുണ്ടെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

കേസിൽ നാല് പേരാണ് ഇതുവരെ അറസ്റ്റിലായത്. കേസിലാകെ പതിനഞ്ച് പ്രതികളുണ്ടെന്നാണ് സംശിക്കുന്നത്. 11 പേർ ഇനിയും പിടിയിലാകാനുണ്ട്. അതേസമയം മൂവാറ്റുപുഴയിൽ അധ്യാപകന്റെ കൈ വെട്ടിയ കേസിൽ ജാമ്യത്തിലിറങ്ങിയതും ഒളിവിൽ കഴിയുന്നതുമായ പ്രതികൾക്ക് കൊലപാതകത്തിൽ ബന്ധമുണ്ടോയെന്ന് അന്വേഷിക്കാൻ എൻ ഐ എയും എത്തിയിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് ഇന്നലെ ഇടുക്കിയിൽ നിന്ന് പതിനഞ്ചോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിന്നായി നൂറോളം എസ് ഡി പി ഐക്കാരെ കരുതൽ തടങ്കലിൽ വെച്ചിട്ടുണ്ട്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *