അപകടം നടക്കുമ്പോള്‍ വാഹമോടിച്ചിരുന്നത് ബാലഭാസ്‌കറെന്ന് സാക്ഷികളുടെ മൊഴി

  • 35
    Shares

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിന് കാരണമായ വാഹനാപകടം നടക്കുമ്പോൾ ഡ്രൈവ് ചെയ്തിരുന്നത് ബാലഭാസ്‌കർ തന്നെയെന്ന് സാക്ഷികളുടെ മൊഴി. സുഹൃത്ത് അർജുൻ അല്ല, ബാലഭാസ്‌കർ തന്നെയായിരുന്നു വാഹനമോടിച്ചിരുന്നതെന്ന് അപകടസ്ഥലത്ത് ആദ്യമെത്തിയ അഞ്ച് പേരാണ് മൊഴി നൽകിയിരിക്കുന്നത്.

ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ക്ഷേത്രത്തിൽ പോയ ഇവർ എന്തിനാണ് തിടുക്കപ്പെട്ട് തിരുവനന്തപുരത്തേക്ക് മടങ്ങി എത്തിയതെന്ന് അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെപിതാവ് പോലീസിൽ പരാതി നൽകിയിരുന്നു. ആറ്റിങ്ങൽ ഡിവൈഎസ്പിയാണ് പരാതി അന്വേഷിക്കുന്നത്.

അപകടസമയത്ത് അർജുനായിരുന്നു വാഹനം ഓടിച്ചിരുന്നത് എന്നായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി നൽകിയിരുന്ന മൊഴി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *