വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; മകൾ മരിച്ചു

  • 16
    Shares

വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. ബാലഭാസ്‌കറിന്റെ മകൾ തേജസ്വി ബാല(2) മരിച്ചു. ബാലഭാസ്‌കറിനും ഭാര്യ ലക്ഷ്മിക്കും ഡ്രൈവർ അർജുനും ഗുരുതരമായി പരുക്കേറ്റു. ഇവർ ചികിത്സയിലാണ്

തിരുവനന്തപുരം കഴക്കൂട്ടം താമരകുളത്ത് പുലർച്ചെ നാലരയോടെയായിരുന്നു അപകടം. തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ബാലഭാസ്‌കറും കുടുംബവും. നിയന്ത്രണം വിട്ട ഇന്നോവ മരത്തിൽ ഇടിച്ചുകയറുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *