വയലിൻ വിദഗ്ധനും സംഗീതജ്ഞനുമായ ബാലഭാസ്കറിന് വാഹനാപകടത്തിൽ പരുക്ക്
യുവസംഗീതജ്ഞൻ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ചായിരുന്നു അപകടം. പുലർച്ചെ4.30ഓടെയായിരുന്നു അപകടം.
തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ബാലഭാസ്കറും കുടുംബവും. നിയന്ത്രണം വിട്ട ഇന്നോവ മരത്തിൽ ഇടിച്ചുകയറുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.
ബാലഭാസ്കർ, ഭാര്യ ലക്ഷ്മി, രണ്ട് വയസ്സുള്ള മകൾ തേജസ്വിനി, ഡ്രൈവർ എന്നിവർക്കാണ് പരുക്കേറ്റത്. എല്ലാവരുടെയും പരുക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം