ബാലഭാസ്‌കറിന്റെയും മകളുടെയും മരണം: ദുരൂഹത മാറുന്നില്ല; ലക്ഷ്മിയുടെയും ഡ്രൈവറുടെയും മൊഴി വീണ്ടുമെടുക്കും

  • 10
    Shares

വയലിനിസ്റ്റ് ബാലഭാസ്‌കറും മകൾ രണ്ടുവയസ്സുകാരി തേജസ്വിനിയും വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹത മാറുന്നില്ല. അപകട സമയത്ത് ആരാണ് വാഹനമോടിച്ചതെന്ന് വ്യത്യസ്ത മൊഴികളുള്ള സാഹചര്യത്തിലാണിത്. ഇതേ തുടർന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെയും ഡ്രൈവർ അർജുന്റെയും മൊഴി പോലീസ് വീണ്ടുമെടുക്കും

അപകട സമയത്ത് അർജുനായിരുന്നു വാഹനമോടിച്ചതെന്നാണ് ലക്ഷ്മി നൽകിയ മൊഴി. എന്നാൽ ബാലഭാസ്‌കറാണ് അപകട സമയം വാഹനമോടിച്ചത് എന്നാണ് അർജുൻ നൽകിയ മൊഴി. അർജുന്റെ മൊഴി സാധൂകരിക്കുന്നതാണ് സാക്ഷി മൊഴികളും. ഇതോടെയാണ് വ്യക്തത വരുത്താൻ പോലീസ് ഒന്നുകൂടി മൊഴിയെടുക്കാൻ തീരുമാനിച്ചത്.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *