അപകടസമയത്ത് ബാലഭാസ്‌കറിന്റെ വാഹനത്തിലുണ്ടായിരുന്നത് 44 പവൻ സ്വർണവും രണ്ട് ലക്ഷം രൂപയും

അപകട സമയത്ത് ബാലഭാസ്‌കറിന്റെ വാഹനത്തിലുണ്ടായിരുന്നത് 44 പവനോളം വരുന്ന സ്വർണവും രണ്ട് ലക്ഷം രൂപയും. വീട്ടിൽ വെച്ചാൽ സുരക്ഷിതമല്ലെന്ന് കരുതിയതിനാലാണ് സ്വർണവും പണവും ഒപ്പം കരുതിയതെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി പോലീസിന് മൊഴിനൽകി

പരിപാടിക്ക് വേണ്ടിയോ മറ്റോ പുറത്തുപോകുമ്പോൾ വീട്ടിലുള്ള പണം കയ്യിൽ കരുതാറുണ്ടെന്നും ലക്ഷ്മി പറയുന്നു. സെപ്റ്റംബർ 29ന് സ്വർണവും പണവും ലക്ഷ്മിയുടെ കുടുംബം പോലീസിന്റെ കയ്യിൽ നിന്നും വാങ്ങിയിരുന്നു.

ലക്ഷ്മിയുടെ മൊഴി ക്രൈംബ്രാഞ്ച് പരിശോധിക്കുകയാണ്. കുട്ടിയുടെ ചെറിയ വളകളും കമ്മലുകളും അടക്കമുള്ള ആഭരണങ്ങളാണ് വാഹനത്തിലുണ്ടായിരുന്നത്. എന്നാൽ ഇവ 44 പവനോളം വരുമെന്ന് പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *