ബാലഭാസ്‌കറിന് വിട ചൊല്ലി കേരളം; സംസ്‌കാരം ഇന്ന് ശാന്തികവാടത്തിൽ

Loading...
  • 13
    Shares

അന്തരിച്ച വയലിനിസ്റ്റും സംഗീതജ്ഞനുമായ ബാലഭാസ്‌കറിന്റെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ 10.30ന് തിരുവനന്തപുരം ശാന്തികവാടത്തിൽ ബാലഭാസ്‌കറിന്റെ മൃതദേഹം സംസ്‌കരിക്കും. ബാലഭാസ്‌കറിന്റെ ഭൗതികശരീരം യൂനിവേഴ്‌സിറ്റി കോളജിലും കലാഭവനിലും പൊതുദർശനത്തിന് വെച്ചിരുന്നു

വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ബാലഭാസ്‌കർ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടയാണ് അന്ത്യം സംഭവിച്ചത്. ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതിനിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പള്ളിപ്പുറത്ത് വെച്ച് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബാലഭാസ്‌കറിന്റെ മകൾ തേജസ്വിനി അന്ന് തന്നെ മരിച്ചിരുന്നു. ഭാര്യ ലക്ഷ്മി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. സുഹൃത്തും ഡ്രൈവറുമായ അർജുനും അപകടനില തരണം ചെയ്തിട്ടില്ല.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *