സ്വർണക്കടത്ത് കേസ്: ബാലഭാസ്‌കറിന്റെ മരണത്തിലും ദുരൂഹതയേറുന്നു

Loading...

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ മുൻ സഹായികളുടെ പങ്ക് വ്യക്തമായതോടെ ബാലഭാസ്‌കറിന്റെ അപകട മരണത്തിൽ ദുരൂഹത വർധിക്കുന്നു. പ്രകാശൻ തമ്പി, വിഷ്ണു എന്നിവർ സ്വർണക്കടത്ത് കേസിൽ പിടിയിലായതോടെയാണ് ദുരൂഹത വർധിച്ചിരിക്കുന്നത്.

പ്രകാശൻ തമ്പി ബാലഭാസ്‌കറിന്റെ സംഗീത പരിപാടിയുടെ സംഘാടകനും വിഷ്ണു സാമ്പത്തിക മാനേജരുമായിരുന്നു. ഇരുവർക്കുമെതിരെ സംശയങ്ങളുണ്ടെന്നും അന്വേഷിക്കണമെന്നും ബാലഭാസ്‌കറിന്റെ അച്ഛൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം വിഷ്ണു മാനേജരായിരുന്നുവെന്ന വാദം ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി നിഷേധിച്ചിട്ടുണ്ട്. ചില പരിപാടികളുടെ സംഘാടകർ മാത്രമായിരുന്നുവെന്നാണ് ലക്ഷ്മി പറയുന്നത്.

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് പാലക്കാടുള്ള ആശുപത്രി ഉടമയുടെ ബന്ധം അന്വേഷിക്കണമെന്ന് ബന്ധുക്കൾ സംശയം ഉന്നയിച്ചിരുന്നു. ഇയാളുമായി വിഷ്ണുവിനും പ്രകാശൻ തമ്പിക്കും അടുത്ത ബന്ധമുണ്ടെന്നും ബാലഭാസ്‌കറിന്റെ അച്ഛൻ കെ സി ഉണ്ണി പറയുന്നു.

ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വ്യക്തമായി അറിയാമായിരുന്നത് ഇരുവർക്കുമാണ്. പാലക്കാട് ബാലഭാസ്‌കർ നടത്തിയെന്ന് പറയുന്ന നിക്ഷേപത്തെ കുറിച്ച് പോലീസിന് ഇതുവരെ വ്യക്തത വരുത്താൻ സാധിച്ചിട്ടുമില്ല. പുതിയ വഴിത്തിരിവിന്റെ പശ്ചാത്തലത്തിൽ ക്രൈംബ്രാഞ്ച് ഈ വിഷയങ്ങൾ പരിശോധിക്കുമെന്നാണ് അറിയുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *