ലയന നീക്കം തുടക്കത്തിലെ പാളി; ബാലകൃഷ്ണ പിള്ള-സ്കറിയാ തോമസ് വിഭാഗം നടത്താനിരുന്ന വാർത്താ സമ്മേളനം മാറ്റി
കേരളാ കോൺഗ്രസിലെ ബാലകൃഷ്ണ പിള്ള, സ്കറിയ തോമസ് വിഭാഗങ്ങൾ തമ്മിലുള്ള ലയന നീക്കം പാളിയതായി വാർത്തകൾ. ഇരു നേതാക്കളും ഇന്ന് സംയുക്തമായി നടത്താനിരുന്ന വാർത്താ സമ്മേളനം മാറ്റിവെച്ചിട്ടുണ്ട്. ചെയർമാൻ സ്ഥാനത്തെ ചൊല്ലി തർക്കമുണ്ടായതാണ് ലയനത്തിൽ കല്ലുകടിയായത്. ഇതിന് പിന്നാലെ ആലോചിക്കാൻ കൂടുതൽ സമയം വേണമെന്ന് സ്കറിയാ തോമസ് ബാലകൃഷ്ണ പിള്ളയെ അറിയിക്കുകയായിരുന്നു
വിഷയത്തിൽ ഒന്നുകൂടി ആലോചിക്കാനുണ്ടെന്നാണ് സ്കറിയാ തോമസ് അറിയിച്ചിരിക്കുന്നത്. ഇന്നലെ ഇരു നേതാക്കളും കൂടി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
എൽ ഡി എഫ് വിപുലപ്പെടുത്താൻ നേരത്തെ സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരു വിഭാഗങ്ങളും എൽഡിഎഫ് പ്രവേശനം ലക്ഷ്യമിട്ട് ലയനത്തിന് ഒരുങ്ങിയത്. ഒന്നിച്ച് നിന്നാൽ എൽ ഡി എഫിൽ പ്രവേശിക്കുന്ന കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി സൂചന നൽകുകയും ചെയ്തിരുന്നു.