ബാലകൃഷ്ണ പിള്ള-സ്‌കറിയ തോമസ് വിഭാഗം ലയനത്തിന്; ലക്ഷ്യം എൽഡിഎഫ് പ്രവേശനം

Loading...
  • 18
    Shares

കേരള കോൺഗ്രസിലെ ബാലകൃഷ്ണ വിഭാഗവും സ്‌കറിയ തോമസ് വിഭാഗവും ലയനത്തിന് ഒരുങ്ങുന്നു. ഇതുസംബന്ധിച്ച തീരുമാനം ചൊവ്വാഴ്ചയുണ്ടാകും. എൽ ഡി എഫ് പ്രവേശനം മുന്നിൽക്കണ്ടാണ് ബാലകൃഷ്ണ പിള്ളയുടെ നീക്കം.

പുതിയ കക്ഷികളെ ഉൾക്കൊള്ളിക്കാൻ എൽഡിഎഫ് തീരുമാനിച്ചതോടെയാണ് നീക്കം ശക്തമാക്കിയത്. സഹകരിച്ചാണ് നീങ്ങുന്നതെങ്കിലും ബാലകൃഷ്ണ പിള്ള വിഭാഗം എൽ ഡി എഫിന് ഇപ്പോഴും പുറത്താണ്. അതേസമയം സ്‌കറിയ തോമസ് വിഭാഗം എൽഡിഎഫിലെ കക്ഷിയാണ്. ഇതാണ് ലയനത്തിന് വഴിയൊരുങ്ങിയത്

ലയനക്കാര്യവും എൽഡിഎഫ് പ്രവേശനവും ചർച്ച ചെയ്യുന്നതിനായി ബാലകൃഷ്ണ പിള്ളയും സ്‌കറിയ തോമസും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുന്നണിയുടെയും സിപിഎമ്മിന്റെയും അംഗീകാരം ലഭിക്കുന്നതിനായാണ് കൂടിക്കാഴ്ച. പുതിയ പാർട്ടിയുടെ പേര് നയങ്ങൾ തുടങ്ങിയ കാര്യങ്ങൾ ചൊവ്വാഴ്ച വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിക്കും

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *