ലുട്ടാപ്പിയെ മാറ്റിയാൽ ബാലരമയുടെ ഓഫീസ് കത്തിച്ചുകളയുമെന്ന് ആരാധകർ; സോഷ്യൽ മീഡിയയിൽ സേവ് ലുട്ടാപ്പി ക്യാമ്പയിൻ

  • 4.4K
    Shares

ബാലരമലയിലെ സൂപ്പർ മെഗാ ഹിറ്റ് പരമ്പരയാണ് മായാവി. സൂപ്പർ ഹീറോ മായാവി ആണെങ്കിലും വില്ലനായ ലുട്ടാപ്പിയും ആരാധക നെഞ്ചിൽ ഇടം നേടിയവനാണെന്ന് തെളിയിക്കുകയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ നടക്കുന്ന ക്യാമ്പയിൻ. കഥയിൽ ഡിങ്കിണിയെന്ന പുതിയ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ബാലരമയുടെ നീക്കത്തിൽ അതിശക്തമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ലുട്ടാപ്പി ഫാൻസ് നടത്തുന്നത്.

ലുട്ടാപ്പിയെ കഥയിൽ നിന്ന് വെട്ടിമാറ്റിയെന്ന തെറ്റിദ്ധരിച്ച ചിലർ ബാലരമ ഓഫീസിൽ വിളിച്ച് പ്രതിഷേധമറിയിക്കുന്ന ഫോൺ സംഭാഷണങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ട്രോളൻമാരും രംഗത്തിറങ്ങിയത്. സേവ് ലുട്ടാപ്പി, ജസ്റ്റിസ് ഫോർ ലുട്ടാപ്പി തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് ട്രോളുകൾ.

ചില ട്രോൾ കാഴ്ചകൾNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *