ഞാൻ മരിച്ചാൽ സംഘപരിവാർ ബലിദാനി ആക്കരുത്; സോഷ്യൽ മീഡിയയിൽ ബലിദാനി വിസമ്മത പത്രം ക്യാമ്പയിൻ

  • 97
    Shares

സെക്രട്ടേറിയറ്റ് പടിക്കൽ സ്വയം തീ കൊളുത്തി മുട്ടട സ്വദേശി ആത്മഹത്യ ചെയ്ത സംഭവം രാഷ്ട്രീയമായി മുതലെടുത്ത് ബിജെപി നടത്തുന്ന ഹർത്താലിനെതിരെ സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ. മരിച്ച വേണുഗോപാലൻ നായരുടെ മരണ മൊഴി പുറത്തുവന്നതിന് ശേഷമാണ് ക്യാമ്പയിൻ ആരംഭിച്ചത്. ശബരിമലയോടുള്ള സർക്കാർ നടപടികളിൽ പ്രതിഷേധിച്ചാണ് വേണുഗോപാലൻ നായർ ആത്മഹത്യ ചെയ്തത് എന്നാണ് ബിജെപി നേതാക്കൾ അവകാശപ്പെടുന്നത്. വേണുഗോപാലൻ നായരെ ഇവർ ബലിദാനിയായി വേശേഷിപ്പിക്കുകയും ചെയ്തു

എന്നാൽ ജീവിതം മടുത്തതിനാൽ ആത്മഹത്യ ചെയ്യുന്നുവെന്നാണ് വേണുഗോപാലൻ നായരുടെ മരണമൊഴി. ഇതിന് പിന്നാലെയാണ് ബിജെപിയുടെ വൃത്തികെട്ട രാഷ്ട്രീയക്കളിക്കെതിരെ ക്യാമ്പയിൻ ആരംഭിച്ചത്.

ഏതെങ്കിലും ദുരൂഹ സാഹചര്യത്തിൽ ഞാൻ മരിച്ചാൽ എന്നെ സംഘപരിവാർ ബലിദാനി ലിസ്റ്റിൽ ഉൾപ്പെടുത്തരുത്. ഞാൻ ഒരു സംഘപരിവാർ അനുകൂലി അല്ല. ബലിദാനി ആക്കുന്നതിൽ എന്റെ വിസമ്മതം അറിയിക്കുന്നു എന്നറിയിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റിന് ഇ മെയിൽ അയച്ചാണ് ക്യാമ്പയിൻ നടക്കുന്നത്. നിരവധി പേരാണ് ഇതേ പോലെ പി എസ് ശ്രീധരൻ പിള്ളക്ക് ബലിദാന വിസമ്മത പത്രം മെയിൽ ചെയ്യുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *