ബാണാസുര സാഗർ അണക്കെട്ട് തുറക്കേണ്ടി വരുമെന്ന് കെ എസ് ഇ ബി; ജലനിരപ്പ് പരമാവധി സംഭരണശേഷിയോട് അടുക്കുന്നു

ശക്തമായ മഴ തുടരുകയാണെങ്കിൽ വയനാട് ബാണാസുര സാഗർ ഡാം തുറക്കേണ്ടി വരുമെന്ന് കെ എസ് ഇ ബി മുന്നറിയിപ്പ് നൽകി. നിലവിൽ 771.2 മീറ്ററാണ് ഡാമിന്റെ ജലനിരപ്പ്. 775.6 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണശേഷി.

773.9 എന്ന നിലയിലെത്തിയാൽ നിയന്ത്രിതമായ അളവിൽ വെള്ളം തുറന്നുവിടും. കഴിഞ്ഞ വർഷം ബാണാസുര സാഗർ തുറന്നുവിട്ടതോടെയാണ് വയനാട്ടിൽ പ്രളയക്കെടുതി രൂക്ഷമാക്കിയത്.

കർണാടകയിലെ ബീച്ചനഹള്ളി ഡാം തുറന്നതോടെ സെക്കൻഡിൽ ഒരു ലക്ഷം ക്യൂമക്‌സ് വെള്ളമാണ് പുറത്തേക്ക് വരുന്നത്. ബാണാസുര സാഗർ വഴിയാണ് ഈ ജലം പോകുന്നത്. നീരൊഴുക്ക് തുടർന്നാൽ നാളെ രാവിലെ എട്ട് മണിക്ക് ശേഷം എപ്പോൾ വേണമെങ്കിലും ഡാം തുറന്നേക്കാമെന്നാണ് കെ എസ് ഇ ഡി അറിയിച്ചിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *