ബന്ദിപൂർ വഴിയുള്ള രാത്രിയാത്രാ നിരോധനം: കേന്ദ്രം പിന്തുണ തേടി കർണാടകത്തിന് കത്ത് നൽകി

  • 12
    Shares

ബന്ദിപൂർ വഴിയുള്ള രാത്രിയാത്രാ നിരോധനം നീക്കുന്നതിനായി പിന്തുണ തേടി കേന്ദ്രസർക്കാർ കർണാടകത്തിന് കത്ത് നൽകി. രാത്രിയാത്ര നിരോധനത്തിന് പുറമെ റോഡിന്റെ വീതി കൂട്ടുന്ന കാര്യത്തിനും സംസ്ഥാനത്തിന്റെ പിന്തുണ കേന്ദ്രം തേടിയിട്ടുണ്ട്

കർണാടക ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സെക്രട്ടറി വൈ എസ് മാലിക് കത്ത് നൽകി. അടിയന്തരമായി ഇക്കാര്യത്തിൽ നിലപാട് അറിയിക്കണമെന്നാണ് കത്തിലുള്ളത്. കേരളത്തിന്റെ സമാന ആവശ്യം തന്നെയാണ് കേന്ദ്രവും ഉന്നയിച്ചിട്ടുള്ളത്.

കേന്ദ്രവുമായി നടത്തിയ ചർച്ചയിൽ രാത്രിയാത്രാ നിരോധനം നീക്കുന്നതിൽ എതിർപ്പില്ലെന്ന് കർണാടക പൊതുമരാമത്ത് വകുപ്പ് മന്ത്രി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരിക്കുന്നത്.

ദേശീയ പാത 212ൽ എലിവേറ്റഡ് ഹൈവേ നിർമിക്കാനും ഇതില്ലാത്ത ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലുമായി കമ്പിവല കെട്ടാമെന്നുമാണ് കേന്ദ്രത്തിന്റെ ശുപാർശ. 46000 കോടിയാണ് ഇതിന് ചെലവായി കണക്കാക്കുന്നത്. ഇത് കേരളവും കർണാടകവും ചേർന്ന് വഹിക്കണമെന്നും നിർദേശിക്കുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *