പ്രളയസമയത്ത് ചാലക്കുടിയിലെ ബാങ്കിൽ നിന്ന് 500 പവൻ കവർന്ന പ്യൂണും സഹായിയും അറസ്റ്റിൽ

  • 10
    Shares

പ്രളയസമയത്ത് യൂനിയൻ ബാങ്കിന്റെ ചാലക്കുടി ശാഖയിൽ നിന്നും 500 പവൻ കവർന്ന ബാങ്കിലെ പ്യൂണും സഹായിയും അറസ്റ്റിൽ. പ്യൂൺ ശ്യാം, സഹായി ജിത്തു എന്നിവരെയാണ് പിടികൂടിയത്. മാർച്ച് 26ന് നടന്ന വാഹനപരിശോധനക്കിടെ 180 ഗ്രാം സ്വർണവുമായി ശ്യാം പിടിയിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാങ്കിൽ നടന്ന വൻ കവർച്ച പുറത്തായത്.

വാഹനപരിശോധനക്കിടെ പിടിയിലായ ശ്യാം താൻ ബാങ്ക് സ്റ്റാഫാണെന്ന് പോലീസിനോട് പറഞ്ഞിരുന്നു. പിടികൂടിയ സ്വർണം ബാങ്കിൽ നിന്ന് മോഷ്ടിച്ചതാണെന്നും ഇയാൾ സമ്മതിച്ചു. കേസ് ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് ഇതോടെ കൈമാറുകയായിരുന്നു.

പോലീസ് അന്വേഷിച്ചെത്തിയപ്പോഴാണ് ബാങ്കിൽ നിന്നും 500 പവൻ നഷ്ടപ്പെട്ട കാര്യം പോലും ബാങ്ക് അധികൃതർ അറിയുന്നത്. ശ്യാം ഒളിപ്പിച്ച് വെച്ച മൂന്ന് കിലോയിലധികം സ്വർണം പോലീസ് കണ്ടെടുക്കുകയും ചെയ്തു.

പ്രളയസമയത്ത് ചാലക്കുടി ടൗൺ വെള്ളത്തിൽ മുങ്ങിയിരുന്നു. പ്രളയശേഷം ബാങ്കിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുമ്പോഴാണ് ശ്യാം സ്വർണം മോഷ്ടിച്ചത്. തുടർന്ന് സ്വർണം കുറേശ്ശെയെടുത്ത് പണം വെച്ചു. ജിത്തുവിനോട് വീട്ടിലെ സ്വർണമാണെന്നാണ് ശ്യാം പറഞ്ഞിരുന്നത്. വിവിധ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും ജിത്തുവിനെ കൊണ്ട് സ്വർണം പണയം വെപ്പിച്ചിരുന്നു.

സ്വർണം പണയം വെച്ച പണം കൊണ്ട് മൂന്ന് ആഡംബര കാറുകളാണ് ശ്യാം വാങ്ങിയത്. ഇയാളുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *