ബാർ അസോസിയേഷൻ ഹാൾ നൽകിയില്ല; കലക്ടർ ഇടപെട്ട് ഓഫീസിന്റെ പൂട്ട് പൊളിച്ചു
കേരളത്തിലെ പ്രളയക്കെടുതിയിൽ വലയുന്നവർക്കായി വിവിധ മേഖലകളിൽ നിന്ന് ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കാൻ ആവശ്യപ്പെട്ടിട്ടും ബാർ അസോസിയേഷൻ ഹാൾ വിട്ടുനൽകിയില്ല. മുറികൾ തുറന്നു കൊടുക്കാൻ തൃശ്ശൂർ ബാർ അസോസിയേഷൻ വിസമ്മതിക്കുകയായിരുന്നു. ഇതോടെ കലക്ടർ ടി വി അനുപമ നേരിട്ട് ഇടപെട്ട് ഓഫീസിന്റെ പൂട്ട് പൊളിക്കുകയായിരുന്നു.
കലക്ടറേറ്റിൽ ശേഖരിച്ച അരിയുൾപ്പെടെയുള്ള അവശ്യ സാധനങ്ങൾ സൂക്ഷിക്കാൻ സ്ഥലപരിമിതി വന്നതോടെയാണ് ബാർ അസോസിയേഷനോട് റൂമുഖൾ വിട്ടുനൽകാൻ ആവശയ്പ്പെട്ടത്. എന്നാൽ ഇവർ വിസമ്മതിക്കുകയായിരുന്നു. ഇതോടെയാണ് ടി വി അനുപമ നേരിട്ട് ഇടപെടുന്നതും 35, 36 നമ്പർ മുറികൾ ഒഴിപ്പിച്ചെടുത്തത്.