സ്വവർഗ വിവാഹം പള്ളികളിൽ അനുവദിക്കില്ല; വിവാഹം സ്ത്രീയും പുരുഷനും തമ്മിലുള്ളത്

  • 9
    Shares

ഉഭയസമ്മത പ്രകാരമുള്ള സ്വവർഗ ലൈംഗികത കുറ്റകരമല്ലെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ പ്രതികരണവുമായി കർദിനാൾ ബസേലിയോസ് ക്ലിമ്മിസ് കതോലിക്ക ബാവ. പള്ളികളിൽ സ്വവർഗ വിവാഹം അനുവദിക്കില്ലെന്ന് മാർ ക്ലിമ്മിസ് വ്യക്തമാക്കി. സഭയെ സംബന്ധിച്ച് വിവാഹം എന്നത് പുരുഷനും സ്ത്രീയും തമ്മിലുള്ളതാണ്. അതിനാൽ ഒരേ ലിംഗത്തിൽപ്പെട്ടവരുടെ വിവാഹം അംഗീകരിക്കാനാകില്ലെന്നും കർദിനാൾ മനോരമക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു

ഭിന്നലിംഗക്കാരെ സഭ മാറ്റിനിർത്തുന്നില്ലെന്നും വിവാഹം ഒഴികെയുള്ള മറ്റു കൂദാശകൾ സ്വീകരിക്കാമെന്നും കർദിനാൾ വ്യക്തമാക്കി. വ്യക്തിസ്വാതന്ത്ര്യം പരിഗണിക്കുമ്പോഴും ധാർമികതയെ പരിരക്ഷിക്കാനുള്ള ഉത്തരവാദിത്വം പൊതുസമൂഹത്തിനുണ്ടെന്നും കർദിനാൾ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *