ബ്രൂവറി വിവാദം: യുഡിഎഫ് സമരത്തിന്; 11ന് നിയമസഭാ മണ്ഡലങ്ങളിൽ ധർണ

  • 3
    Shares

ബ്രൂവറി, ഡിസ്റ്റലറി വിഷയത്തിൽ സർക്കാരിനെതിരെ സമരത്തിനൊരുങ്ങി യുഡിഎഫ്. മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും നടത്തിയ അഴിമതി അന്വേഷിക്കണം. എക്‌സൈസ് മന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് ഒക്ടോബർ 11ന് കേരളത്തിലെ എല്ലാ നിയമസഭാ മണ്ഡലത്തിലും യുഡിഎഫ് ധർണ നടത്തും

കണ്ണൂരിൽ 10ാം തീയതിയും കാസർകോട് 12ാം തീയതിയുമായിരിക്കും ധർണ നട്കകുക. 23ന് എല്ലാ ജില്ലാ കലക്ടറേറ്റിന് മുന്നിലും സെക്രട്ടേറിയറ്റിന് മുന്നിലും കൂട്ട ധർണ നടത്തുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ശബരിമല വിഷത്തിൽ യുഡിഎഫ് വിശ്വാസികൾക്കൊപ്പമാണ്. വിശ്വാസികളുടെ വിശ്വാസം വൃണപ്പെടുത്തുന്നതിനോട് യോജിക്കാനാകില്ല. ശബരിമലയുടെ പേരിൽ ബിജെപി മുതലെടുപ്പ് നടത്തുകയാണ്. പട്ടാളത്തെ ഇറക്കി കോടതി വിധി നടപ്പാക്കാനാണ് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി പറയുന്നത്. ശബരിമലയെ കലാപ ഭൂമിയാക്കാൻ സമ്മതിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *