ബ്രൂവറി, ബ്ലൻഡിംഗ് യൂനിറ്റുകൾക്കുള്ള അനുമതി സർക്കാർ റദ്ദാക്കി

  • 6
    Shares

ബ്രൂവറി, ബ്ലൻഡിംഗ് യൂനിറ്റുകൾക്കുള്ള അനുമതി സർക്കാർ റദ്ദാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിൽ യാതൊരു അർഥവുമില്ല. അനുമതി നൽകിയതിൽ സർക്കാർ തെറ്റായ ഒന്നും ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു

കേരളം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിത്. ഈ ഘട്ടത്തിൽ പ്രതിപക്ഷം ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുകയാണ്. ഇതുകൊണ്ട് തന്നെ ബ്രൂവറി, ബ്ലെൻഡിംഗ് യൂനിറ്റുകൾക്ക് അനുമതി നൽകിയ തീരുമാനം റദ്ദാക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

പുതിയ യൂനിറ്റുകൾ സംസ്ഥാനത്തിന് ആവശ്യമാണെന്നാണ് സർക്കാർ കരുതുന്നത്. ഇത്തരത്തിൽ യൂനിറ്റുകൾക്ക് നിയമപ്രകാരം തുടർന്നും അപേക്ഷകൾ നൽകാം. ആവശ്യമായ പരിശോധനക്ക് ശേഷം വകുപ്പ് തത്വത്തിൽ അംഗീകാരം നൽകും.

പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണ്. അതില്ലാതാക്കുകയാണ് സർക്കാർ ചെയ്യുന്നത്. അല്ലാതെ അവരുടെ ആരോപണത്തിന് കീഴടങ്ങുകയല്ല. നാടിന്റെ ആവശ്യത്തിന് വേണ്ടിയുള്ള ചെറിയ വിട്ടുവീഴ്ചയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *