ബ്രൂവറി വിവാദം: പ്രളയസമയത്ത് അനുമതി നൽകിയത് ഡീലുറപ്പിക്കാനെന്ന് ചെന്നിത്തല

Loading...
  • 4
    Shares

ബ്രൂവറി വിവാദത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വീണ്ടും രംഗത്തെത്തി. ടോസം ജോസ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന കാലത്ത് ശ്രീചക്ര ഡിസ്റ്റലറിക്ക് ലൈസൻസ് നൽകുന്നതിനെ എതിർത്തിരുന്നു. എന്നാൽ രഹസ്യമായി അനുമതി നൽകുകയായിരുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു.

ശ്രീചക്ര ഡിസ്റ്റലറി നൽകിയ അപേക്ഷ ഏഴ് മാസവും എട്ട് ദിവസവും എക്‌സൈസ് മന്ത്രിയുടെ ഓഫീസിൽ കിടന്നു. പിന്നീട് ജൂലൈ ഏഴിനാണ് അനുമതി നൽകിയത്. കേരളം പ്രളയത്തിൽ മുങ്ങിയ ദിവസങ്ങളിൽ ശ്രീചക്ര ഡിസ്റ്റലറിയുടെ ഫയൽ പരിഗണിച്ചതും അനുമതി നൽകിയതും ഡീലുറപ്പിക്കാനാണെന്നും ചെന്നിത്തല ആരോപിച്ചു.

ഭൂമി അനുവദിക്കാൻ അധികാരമില്ലാത്ത കിൻഫ്രയിലെ ജനറൽ മാനേജർ എങ്ങനെയാണ് ബ്രൂവറിക്ക് സ്ഥലം അനുവദിച്ചത്. കൂടുതൽ മദ്യനിർമാണശാലകൾ തുറക്കാനുള്ള നയം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയാതിരുന്നത് എന്തുകൊണ്ടാണെന്നും ചെന്നിത്തല ചോദിച്ചു. എക്‌സൈസ് മന്ത്രി മലയാളത്തിലാണ് ഡിസ്റ്റലറിക്ക് അനുമതി എഴുതി നൽകിയത്. ടോം ജോസ് എതിർത്തിരുന്നോ എന്നതടക്കം തന്റെ ആരോപണം തെറ്റാണെന്ന് തെളിയിക്കാൻ സർക്കാരിനെ ചെന്നിത്തല വെല്ലുവിളിച്ചു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *