ബ്രൂവറി വിഷയത്തിൽ പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; മദ്യ ഇറക്കുമതി കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി

  • 6
    Shares

ബ്രൂവറി അനുമതി വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകടനപത്രികയിലെ മദ്യനയമാണ് സർക്കാർ നടപ്പാക്കുന്നത്. എൽഡിഎഫ് നയങ്ങൾക്ക് വിരുദ്ധമായത് ചെയ്തിട്ടില്ല. പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണ്. ജനങ്ങളെ സർക്കാരിനെതിരെ തിരിച്ചുവിടാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം

ബ്രൂവറി തുടങ്ങുന്നത് അന്യസംസ്ഥാന കമ്പനികൾക്ക് നഷ്ടമുണ്ടാക്കും. ബ്രൂവറികൾ വരുമാനം വർധിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ഇപ്പോൾ മദ്യത്തിന്റെ 8 ശതമാനവും ബിയറിന്റെ 40 ശതമാനവും പുറത്തുനിന്നാണ് ഇറക്കുമതി ചെയ്യുന്നത്. അന്യസംസ്ഥാന മദ്യമൊഴുക്ക് തടയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. പിന്നെങ്ങനെയാണ് സർക്കാർ നയം തെറ്റാകുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു

ബ്രുവറികൾക്ക് അനുമതി നൽകുന്നതിൽ പരസ്യം നൽകുന്ന രീതി ഇതുവരെയില്ല. ഇത് തെറ്റാണെങ്കിൽ മുൻ കോൺഗ്രസ് നേതാക്കളും ഇതേ തെറ്റ് ചെയ്തിട്ടുണ്ട്. വി എസിന്റെ വിമർശനം ജലചൂഷണത്തിനെതിരെയാണ്. വി എസ് പറഞ്ഞ കാര്യങ്ങൾ പരിശോധിക്കും. ബ്രൂവറിക്ക് അനുമതി നൽകുന്ന കാര്യം വകുപ്പിന് തീരുമാനിക്കാം. ക്യാബിനറ്റിൽ വരണമെന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

 


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *