കൊലയാളികളെ പത്ത് ദിവസത്തിനുള്ളിൽ പിടികൂടിയില്ലെങ്കിൽ മരിക്കുമെന്ന് അഭിമന്യുവിന്റെ മാതാപിതാക്കൾ

Loading...
  • 166
    Shares

അഭിമന്യുവിനെ കൊന്നവരെ പത്ത് ദിവസത്തിനുള്ളിൽ പിടികൂടിയില്ലെങ്കിൽ താനും ഭാര്യയും മരിക്കുമെന്ന് അഭിമന്യുവിന്റെ പിതാവ് മനോഹരൻ. മഹാരാജാസ് കോളജ് പ്രിൻസിപ്പാൾ അടക്കമുള്ള അധ്യാപകർ അഭിമന്യുവിന്റെ വീട് സന്ദർശിച്ചപ്പോഴാണ് അച്ഛനും അമ്മയും വികരാധീനരായത്.

അവൻ പാവമായിരുന്നു. പാവങ്ങൾക്കൊപ്പമായിരുന്നു. അവനെ കൊല്ലാൻ അവർക്കെങ്ങനെ കഴിഞ്ഞു. അവനെ കൊന്നവരോട് ക്ഷമിക്കില്ല. മകന്റെ കൊലയാളികളെ പിടികൂടണം. അതിന് കഴിഞ്ഞില്ലെങ്കിൽ ഞാനും ഭാര്യയും ജീവിച്ചിരിക്കുന്നത് എന്തിനാണ്. 10 ദിവസത്തിനകം കൊലയാളികളെ പിടികൂടിയില്ലെങ്കിൽ ഞങ്ങൾ മരിക്കുമെന്നും മനോഹരൻ പറഞ്ഞു

ഇന്നലെ ഉച്ചയോടെയാണ് മഹാരാജാസ് കോളജിലെ അധ്യാപകർ വട്ടവടയിലെ അഭിമന്യുവിന്റെ വീട്ടിലെത്തിയത്. അധ്യാപകരും മറ്റുള്ളവരും ചേർന്ന് സമാഹരിച്ച 5.40 ലക്ഷം രൂപയുടെ ചെക്ക് അഭിമന്യുവിന്റെ പിതാവിന് പ്രിൻസിപ്പാൾ കൃഷ്ണകുമാർ കൈമാറി. എംഎസ് മുരളി, അധ്യാപകരായ സുനീഷ്, ജനിദ്, ജൂലി ചന്ദ്ര, നീന ജോർജ്, ജോർജ് എന്നിവരാണ് അഭിമന്യുവിന്റെ വീട് സന്ദർശിച്ചത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *