കേരളത്തിന് ബിൽ ഗേറ്റ്‌സിന്റെ നാല് കോടി രൂപ ധനസഹായം

  • 24
    Shares

കൊച്ചി: പ്രളയക്കെടുതിയുടെ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായഹസ്തവുമായി മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സും ഭാര്യ മെലിൻഡയും. ബിൽ ആന്റ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ വഴി ഇരുവരും നാല് കോടി രൂപ കേരളത്തിന് ദുരിതാശ്വാസ സഹായം നൽകും. യൂനിസെഫുമായി സഹകരിച്ചാണ് തുക കേരളത്തിൽ ചെലവഴിക്കുക.

പ്രളയബാധിത മേഖലകളിലെ ആരോഗ്യപ്രശ്‌നങ്ങളെ നേരിടാനായാണ് ഈ തുക വിനിയോഗിക്കുക. എൻജിഒകളുമായി ചേർന്ന് യൂനിസെഫ് ഈ തുക വിനിയോഗിക്കും.

ബോളിവുഡ് നടി കങ്കണ റാവത്തും കേരളത്തിന് ധനസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് ലക്ഷം രൂപ കങ്കണ നൽകി. രക്ഷാപ്രവർത്തനത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് തന്റെ ആരാധകരോട് കങ്കണ ആവശ്യപ്പെട്ടിട്ടുണ്ട്. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, ഷാരുഖ് ഖാൻ, വരുൺ ധവാൻ, ആലിയ ഭട്ട്, അനുഷ്‌ക ശർമ തുടങ്ങിയവരും കേരളത്തിന് ധനസഹായം നൽകിയിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *