യുവതികൾ മരക്കൂട്ടം പിന്നിട്ടു, പമ്പയിൽ നിന്ന് കൂടുതൽ പോലീസ് സംഘം സന്നിധാനത്തേക്ക്

  • 6
    Shares

ശബരിമല ദർശനത്തിനെത്തിയ യുവതികൾ മല കയറ്റം ആരംഭിച്ചതോടെ പ്രതിഷേധം ശക്തമാകുന്നു. പമ്പയിലും അപ്പാച്ചിമേട്ടിലും മരക്കൂട്ടത്തും യുവതികളെ തടഞ്ഞ പ്രതിഷേധക്കാരെ വകഞ്ഞുമാറ്റിയാണ് പോലീസ് മുന്നോട്ടുപോകുന്നത്. പ്രതിഷേധക്കാർ കൂടി വരുന്നതോടെ പമ്പയിൽ നിന്ന് കൂടുതൽ പോലീസ് സംഘം സന്നിധാനത്തേക്ക് എത്തുകയാണ്. ദ്രുതകർമ സേനയെയും വിന്യസിച്ചിട്ടുണ്ട്.

ബിന്ദു, കനക ദുർഗ എന്നിവരാണ് മല കയറാനെത്തിയത്. പോലീസിനെ അറിയിക്കാതെയാണ് ഇവർ പമ്പയിൽ എത്തിയത്. സുരക്ഷ നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടിട്ടില്ലായിരുന്നു. പക്ഷേ യുവതികളായതിനാൽ പോലീസ് ഇവർക്ക് സുരക്ഷ നൽകുകയായിരുന്നു. ഇന്നലത്തേതിന് വ്യത്യസ്തമായി ഉന്നത പോലീസുദ്യോഗസ്ഥർ നേരിട്ടെത്തിയാണ് സുരക്ഷ ഒരുക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *