കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസ്

  • 18
    Shares

കോൺഗ്രസ് നേതാവും കൊല്ലം ഡിസിസി അധ്യക്ഷയുമായ ബിന്ദു കൃഷ്ണക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഓച്ചിറയിൽ തട്ടിക്കൊണ്ടുപോയ പെൺകുട്ടിയുടെ മാതാപിതാക്കൾക്കൊപ്പമുള്ള ചിത്രം ബിന്ദു കൃഷ്ണ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത സംഭവത്തിലെ പെൺകുട്ടിയുടെ വിവരങ്ങൾ പ്രചരിപ്പിക്കുന്ന നിയമപ്രകാരമായി തെറ്റാണ്.

പെൺകുട്ടിയുടെ മാതാപിതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രമാണ് ബിന്ദു കൃഷ്ണ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. പോക്‌സോ കേസിലോ ലൈംഗിക ചൂഷണ കേസിലോ ഇരകളായവരെ തിരിച്ചറിയുന്ന വിധത്തിൽ പേരോ ചിത്രമോ പരസ്യപ്പെടുത്തരുതെന്നാണ് നിയമം. ബിന്ദു കൃഷ്ണയുടെ പോസ്റ്റ് ഷെയർ ചെയ്തവർക്ക് നേരെയും നടപടിയുണ്ടാകും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *