ശബരിമലയിലേക്ക് പോയ അധ്യാപികയുടെ ക്ലാസ് മുറിയിൽ കുട്ടികളുടെ കൂട്ട ശരണം വിളി

  • 74
    Shares

ശബരിമലയിലേക്ക് പോയതിന്റെ പേരിൽ ഒരു സംഘം വിദ്യാർഥികൾ അവഹേളിക്കുന്നതായി അധ്യാപിക ബിന്ദു തങ്കം കല്യാണിയുടെ പരാതി. പാലക്കാട് അട്ടപ്പാടി അഗളി സ്‌കൂളിലെ അധ്യാപികയാണ് ബിന്ദു. ശബരിമല വിവാദത്തിന് ശേഷം ക്ലാസ് മുറിയിലെത്തിയപ്പോൾ വിദ്യാർഥികൾ കൂട്ടമായി ശരണം വിളികളോടെയാണ് ബിന്ദുവിനെ എതിരേറ്റത്.

കുട്ടികൾക്കെതിരെ ബിന്ദു പ്രിൻസിപ്പാളിന് പരാതി നൽകി. പ്രിൻസിപ്പൽ കുട്ടികളെ വിളിച്ച് താക്കീത് ചെയ്‌തെങ്കിലും വീണ്ടും ഇത് ആവർത്തിക്കുകയായിരുന്നുവെന്ന് അധ്യാപിക പറയുന്നു. മുമ്പ് ചേവായൂർ സ്‌കൂളിലാണ് ബിന്ദു ജോലി ചെയ്തിരുന്നത്. ശബരിമല വിവാദത്തിന് ശേഷം ഇവരെ അഗളിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.

ശബരിമലയിൽ പോയതിന്റെ പേരിൽ സംഘ്പരിവാറുകാർ ബിന്ദുവിന് ഊരുവിലക്ക് കൽപ്പിച്ചത് വലിയ വിവാദമായിരുന്നു. താമസ സ്ഥലത്ത് നിന്നുൾപ്പെടെ ഇവർ ബിന്ദുവിനെ ഇറക്കിവിടുകയും ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *