ബിനോയ് കോടിയേരിക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം; ഡി എൻ എ പരിശോധനക്ക് തയ്യാറാകണം
ലൈംഗിക പീഡന പരാതിയിൽ ബിനോയ് കോടിയേരിക്ക് മുൻകൂർ ജാമ്യം. ഉപാധികളോടെയാണ് മുംബൈ ദിൻഡോഷി കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജാരാകണം. പോലീസ് ആവശ്യപ്പെട്ടാൽ ഡി എൻ എ പരിശോധനക്ക് തയ്യാറാകാനും കോടതി നിർദേശിച്ചു.
തെളിവ് നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ നിർദേശങ്ങളും കോടതി വെച്ചിട്ടുണ്ട്. ഒരു ആൾ ജാമ്യവും 25,000 രൂപയും കെട്ടിവെക്കണം. പ്രോസിക്യൂഷൻ ഹാജരാക്കിയ വിവാഹ രേഖ വ്യാജമാണെന്ന് ബിനോയ് കോടിയേരിയുടെ അഭിഭാഷകൻ വാദിച്ചു. വിവാഹ തീയതിയിൽ അവ്യക്തതയുണ്ട്. കുട്ടി ജനിച്ച ശേഷമുള്ള തീയതിയാണ് രേഖയിലുള്ളതെന്നും അഭിഭാഷകൻ വാദിച്ചു.