ലൈംഗിക പീഡന പരാതി: യുവതിയുമായി ബിനോയ് കോടിയേരി ഒത്തുത്തീർപ്പിന് ശ്രമിക്കുന്ന ഫോൺ സംഭാഷണം പുറത്ത്‌

Loading...

ബിഹാർ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന കേസ് ഒത്തുത്തീർപ്പാക്കാൻ ബിനോയ് കോടിയേരി ശ്രമിച്ചതിന്റെ ശബ്ദരേഖ പുറത്തായി. മാതൃഭൂമി ന്യൂസാണ് ശബ്ദരേഖ പുറത്തുവിട്ടത്. അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് യുവതി നോട്ടീസ് അയച്ചതിന് പിന്നാലെ ജനുവരി 10ന് ബിനോയ് കോടിയേരി വിളിച്ചതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്.

അഞ്ച് കോടി നൽകാൻ കഴിയില്ലെന്നാണ് ബിനോയ് യുവതിയോട് പറയുന്നത്. എന്നാൽ പറ്റുന്നത് നൽകാൻ യുവതി ആവശ്യപ്പെടുന്നു.

സംഭാഷണത്തിന്റെ പൂർണരൂപം

ബിനോയ്: ശരി, ആരു മുഖേനെയാണ് നീ കത്തയച്ചത്? അഭിഭാഷകൻ വഴിയോ അതോ മറ്റാരെങ്കിലുമോ?

പരാതിക്കാരി: എന്റെ അഭിഭാഷകൻ വഴി

ബിനോയ്: ശരി, പക്ഷേ, നിനക്ക് ആര് അഞ്ചുകോടി രൂപ നൽകും?

പരാതിക്കാരി: നിങ്ങൾ എനിക്ക് അഞ്ചുകോടി തരില്ലെങ്കിൽ നിങ്ങളുടെ മകനു ജീവിക്കാൻ ആവശ്യമായതെന്താണോ ആ തുക എത്രയെന്ന് നിനക്ക് തീരുമാനിക്കാം. എനിക്കൊന്നും വേണ്ട. പക്ഷേ, നിങ്ങളുടെ മകനുവേണ്ടി നിങ്ങളത് ചെയ്യണം.

ബിനോയ്: ശരി, ഒരു കാര്യം ചെയ്യ്. തിരക്കുപിടിച്ചൊന്നും ചെയ്യരുത്. ആളുകൾ പലരീതിയിലാണ് പ്രതികരിക്കുന്നത്. ഓക്കെ?

പരാതിക്കാരി: ഞാനെന്തുചെയ്യണം?

ബിനോയ്: എന്തുചെയ്യണമെന്ന് ഞാൻ പറയാം. എന്താണ് വേണ്ടതെന്നു വെച്ചാൽ ചെയ്യാം. ഓക്കേ? പക്ഷേ, നിനക്ക് ഞാനുമായുള്ള ബന്ധം എന്താണോ അത് പൂർണമായും ഉപേക്ഷിക്കണം. നിന്റെ പേര് നീ മാറ്റണം. ഓക്കേ, നിനക്ക് ഇഷ്ടമുള്ളതുപോലെ നിനക്ക് ജീവിക്കാം.

പരാതിക്കാരി: ഓക്കേ.

ബിനോയ്: ഓക്കേ

പരാതിക്കാരി: നീ പറഞ്ഞ കാര്യങ്ങളെല്ലാം എപ്പോൾ ശരിയാക്കും(മറ്റൊരു ഫോൺ റിങ് ചെയ്യുന്നു. പരാതിക്കാരി ഉച്ചത്തിൽ: നിങ്ങൾ എന്താ പറയുന്നത്. കേൾക്കുന്നില്ല. ഇതിനിടെ ഫോൺ കട്ടാവുന്നു.)



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *