യുവതിയുടെ പാസ്‌പോർട്ടിൽ ഭർത്താവിന്റെ പേര് ബിനോയ്; ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയത് ലക്ഷങ്ങൾ

ലൈംഗിക പീഡന ആരോപണത്തിൽ അന്വേഷണം നേരിടുന്ന ബിനോയ് കോടിയേരിക്ക് മേലുള്ള കുരുക്ക് മുറുകുന്നു. പരാതിക്കാരിയായ യുവതിയുടെ പാസ്‌പോർട്ടിൽ ഭർത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2014ൽ പുതുക്കിയ പാസ്‌പോർട്ടിലാണ് ബിനോയിയുടെ പേരുള്ളത്.

മുംബൈ പോലീസിന് നൽകിയ തെളിവുകൾക്കൊപ്പമാണ് പാസ്‌പോർട്ടും യുവതി നൽകിയിരിക്കുന്നത്. ബിനോയ് യുവതിക്ക് ലക്ഷക്കണക്കിന് രൂപ നൽകിയതിന് തെളിവായി ബാങ്ക് രേഖകളും പുറത്തുവന്നിട്ടുണ്ട്. ബാങ്ക് പാസ് ബുക്കിലും ഭർത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയിയുടെ പേരാണുള്ളത്.

50,000 രൂപ മുതൽ നാല് ലക്ഷം രൂപ വരെയാണ് പലപ്പോഴായി യുവതിയുടെ അക്കൗണ്ടിലേക്ക് ബിനോയി പണമയച്ചിരിക്കുന്നത്. യുവതിയുടെ ഐസിഐസിഐ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം നൽകിയിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *